കൊല്ലം: ഇടതുപക്ഷ പുരോഗമന ബദൽ നയങ്ങളിൽ സർക്കാരിനോട് ഐക്യപ്പെടുമ്പോഴും ഇടതുപക്ഷ നയത്തിന് വിരുദ്ധമായ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെയുള്ള പോരാട്ടം ജോയിന്റ് കൗൺസിൽ സംഘടിപ്പിക്കുമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച സിവിൽ സർവീസ് സംരക്ഷണയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ.എ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്ടൻമാരായ ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ.ഷാനവാസ്ഖാൻ, ജാഥ മാനേജർ കെ.പി.ഗോപകുമാർ, വൈസ് ക്യാപ്ടൻമാരായ കെ.മുകുന്ദൻ, എം.എസ്.സുഗൈതകുമാരി, എസ്.സജീവ്, നരേഷ്കുമാർ കുന്നിയൂർ, വി.സി.ജയപ്രകാശ്, എ.ഗ്രേഷ്യസ്, എം.എം.നജിം, വിനോദ് മുഖത്തല, സതീഷ് ഡാനിയേൽ, സി.മനോജ്കുമാർ, വി.ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. യാത്ര ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.