കൊല്ലം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലം എസ്.എൻ കോളേജ് സ്റ്റഡിസെന്ററിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ്സ് ട്രഷറർ ഡോ.ജി. ജയദേവൻ നിർവഹിച്ചു. കോളേജ് വളപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിനടുത്തായി പ്രവർത്തിച്ചിരുന്ന ഓഫീസാണ് പഠിതാക്കളുടെ സൗകര്യാർത്ഥം കോളേജ് വളപ്പിൽത്തന്നെ ജംഗ്ഷനടുത്തേക്ക് മാറ്റിയത്. കോ ഓർഡിനേറ്റർ ഡോ.കെ.വി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇഗ്നോ റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ടി.ആർ.സത്യകീർത്തി, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പ ഡോ.നിഷ ജെ.തറയിൽ, പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ്, ഡോ.പി.സി.വിൽസൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പ്രൊഫ.ജെ.ശിവപ്രസാദ്, ബി.ടി. ശോഭ, കെ.കെ.ഉഷാകുമാരി, അജിത് അർജ്ജുനൻ, മുകേഷ്, രാജാമണി, സുനിത, സലിം നാരായണൻ, എസ്.ശുഭ, സംഗീത് തുടങ്ങിയവർ സംസാരിച്ചു.