pp
പെരുമ്പുഴ കാഷ്യു ഫാക്ടറിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ടി​പ്പറും പി​ക്കപ്പും കൂട്ടി​യി​ടി​​ച്ചപ്പോൾ

കുണ്ടറ: പെരുമ്പുഴ കാഷ്യു ഫാക്ടറിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ടി​പ്പറും പി​ക്കപ്പ് വാനും കൂട്ടി​യി​ടി​ച്ച് വാനി​ലുണ്ടായി​രുന്ന രണ്ടു പേർക്ക് പരി​ക്കേറ്റു. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. പെരുമ്പുഴയിൽ നിന്നു കണ്ണനല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതി​ർദി​ശയി​ൽ വന്ന പിക്കപ്പുമാണ് അപകടത്തി​ൽപ്പെട്ടത്. ഇതോടെ മെയിൻ റോഡിൽ കുറേനേരം ഗതാഗതം തടസപ്പെട്ടു. കുണ്ടറയിൽ നിന്നു ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കരിയ അഹമ്മദിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ടി​.ഒ പ്രസീന്ദ്രൻ, എഫ്.ആർ.ഒ ജുബിൻ, അജീഷ്, ശ്യം കുമാർ, സുരേഷ്, ബാലചന്ദ്രൻ പിള്ള, ഗിരീഷ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് സമീപത്തുണ്ടായിരുന്ന ജെ.സി.ബിയുടെ സഹായത്തോടെ വാഹനങ്ങൾ മാറ്റി​ ഗതാഗത തടസം ഒഴി​വാക്കി​യത്.