ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ദർശൻ ഫൗണ്ടേഷനും ശ്രീവിദ്യാധിരാജ കോളേജ് എൻ.എസ്.എസും ഡിപ്പാർട്മെന്റ് ഒഫ് സോഷ്യൽ സ്റ്റഡീസും ചേർന്ന് കോളേജിൽ നടത്തിയ എയ്ഡ്സ് ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പളി: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ദർശൻ ഫൗണ്ടേഷനും ശ്രീവിദ്യാധിരാജ കോളേജ് എൻ.എസ് .എസും ഡിപ്പാർട്മെന്റ് ഒഫ് സോഷ്യൽ സ്റ്റഡീസും ചേർന്ന് കോളേജിൽ നടത്തിയ എയ്ഡ്സ് ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദർശൻ ഫൗണ്ടേഷൻ ചെയർമാൻ പാവുമ്പ ബി.അനിൽകുമാർ അദ്ധ്യക്ഷനായി. .സിഗ്നേച്ചർ കാമ്പയിൻ കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ.പി. മീന നിർവഹിച്ചു . കരുനാഗപ്പള്ളി എ.സി. പി പ്രദീപ്കുമാർ റെഡ് റിബൺ കാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാധിരാജ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജയരാജ് സ്വാഗതം പറഞ്ഞു. അഡ്വ.ദിലീപ് , നാരായണൻ നമ്പൂതിരി , അരുൺ , എൻ.എസ്.എസ് കോ -ഓർഡിനേറ്റർ ശ്രീജ രവീന്ദ്രൻ ,സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് മേധാവി രാഖി രാജഗോപാൽ , പവിൻ നാഥ് തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് ടീം ദർശൻ ക്ലാസുകൾ നയിച്ചു .