കരുനാഗപ്പള്ളി: ദേശീയ ബാലശാസ്ത്രത്തിന്റെ കൊല്ലം ജില്ലാ പ്രോജക്ട് അവതരണത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺ എഫ്.കെന്നടി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യയെയും ദിയാ രാജിനെയും കരുനാഗപ്പള്ളി നഗരസഭ 24-ം ഡിവിഷനിൽ അനുമോദിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോപാർക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സഫിയത്ത് ബീവി അദ്ധ്യക്ഷയായി. സനൽ, രാജേഷ് ,പത്മാകരൻ എന്നിവർ സംസാരിച്ചു. പള്ളിക്കലാറിലെ മാലിന്യങ്ങൾ ഒരു പഠനം, പരിഹാരം എന്ന വിഷയമാണ് വിദ്യാർത്ഥികൾ പ്രോജക്ടിനായി അവതരിപ്പിച്ചത്.