പരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം കളമട 4596-ാം നമ്പർ ശാഖയിൽ 91-ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി രൂപീകരിച്ചു. 40 വർഷമായി പള്ളത്ത് നിന്നെത്തുന്ന പരയാത്രികരെയും എറണാകുളം, പോരേടം, കടയ്ക്കൽ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നു ഗുരുദേവക്ഷേത്രത്തിൽ എത്തുന്ന പദയാത്രികരെയും കുളമട രാജ് റോട്ടാനസിൽ സ്വീകരിക്കും. ഇവിടെ ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കും. കൂടാതെ തീർത്ഥാടകർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ശിവഗിരി മെസിക്കൽ മിഷൻ, പാരിപ്പള്ളി സ്റ്റാർ ഹോസ്പിറ്റൽ, ആലപ്പാട്ട് ഐ ക്ലിനിക്, എ.ജെ ദന്തൽ ഹോസ്പിറ്റൽ എന്നിവരുടെയും സന്നദ്ധ പ്രവർത്തകരായ ഡോക്ടർമാരുടെയും സഹകരണത്തോടെയാണ് ക്യാമ്പ്.

രൂപീകരണ യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രേമാനന്ദ് പ്രേം ഫാഷൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അലപ്പാട്ട് ശശി, എം.കബീർ പാരിപ്പള്ളി, ബിജുകുമാർ പണിക്കർ, പാരിപ്പള്ളി ശാഖ സെക്രട്ടറി അനിൽ കടുക്കറ, ഗുരുദേവക്ഷേത്ര രക്ഷാധികാരി ത്യാഗരാജൻ, രാജ് റോട്ടാനസ്, തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ബോർഡ് മെമ്പർ ശാന്തികമാർ നന്ദി പറഞ്ഞു.