t
ക്രിസ്തു ദേവന്റെ ജനന പെരുന്നാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന 25 നോമ്പിനു മുന്നോടിയായി ഇന്നലെ നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയി​ൽ ഫാ. മാത്യു എബ്രഹാം തലവൂരി​ന്റെ നേതൃത്വത്തി​ൽ നടന്ന ധ്യാനം


കുണ്ടറ: ക്രിസ്തു ദേവന്റെ ജനന പെരുന്നാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന 25 നോമ്പിനു മുന്നോടിയായി ഇന്നലെ നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി യുവജന പ്രസ്ഥാനം നുഹറോ എന്ന പേരിൽ ഒരുക്ക ധ്യാനം നടത്തി. വൈകിട്ട് ആറിന് ഇടവക വികാരി ഫാ. മാത്യു തോമസ് പട്ടാഴിയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും നടന്നു. തുടർന്ന് ഫാ. മാത്യു എബ്രഹാം തലവൂർ ധ്യാനത്തിന് നേതൃത്വം നൽകി. രാത്രി എട്ടിന് നടന്ന സമർപ്പണ പ്രാർത്ഥനയ്ക്കും സ്നേഹവിരുന്നിനും ശേഷം യോഗം അവസാനിച്ചു. ഇനിയും വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോജി ജോൺ, സെക്രട്ടറി എബിൻ ഒളിവർ, ട്രഷറർ മെൽവിൻ കെ. മോനച്ചൻ, ജോയിന്റ് സെക്രട്ടറി നവീൻ പി.ഷിബു, ജോഷ്ന ജയ്സൺ എന്നിവർ അറിയിച്ചു.