കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെയും ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽ.ഇ.ഡി, ബൾബ്, ട്യൂബ് ലൈറ്റ്, സ്വിച്ച് ബോർഡ് എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകാൻ നടത്തിയ ഏകദിന ശില്പശാല പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല മാർത്തോമ കോളേജിലെ ഫിസ്ക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഐ. ജോൺബർലിൻ നേതൃത്വം നൽകി. ഫിസിക്സ് വിഭാഗം മേധാവി പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ പ്രൊഫ. എസ്.ശേഖരൻ, ഐ.ഐ.സി പ്രസിഡന്റ് ഡോ. ആശാഭാനു, കൃഷ്ണശ്രീ, രശ്മി എന്നിവർ സംസാരിച്ചു.