
ആലുവ: കൊല്ലം എസ്.എൻ. കോളേജ് റിട്ട. പ്രിൻസിപ്പൽ ആലുവ ടൗൺ ഹിൽ റോഡിൽ കല്യാൺ വീട്ടിൽ പ്രൊഫ. എം. പി. മധുസൂദനൻ (92) നിര്യാതനായി. കോളേജിൽ നിന്ന് വിരമിച്ച ശേഷം ആലുവ ശിവഗിരി വിദ്യാനികേതൻ സെന്റർ സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പലായി പ്രവർത്തിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ മാനേജരായും സേവനം ചെയ്തു. ശ്രീരാമചന്ദ്ര മിഷൻ ആലുവ കേന്ദ്രം സ്ഥാപകനും ആലുവയിലെ പ്രഥമ ആചാര്യനുമാണ്. ഭാര്യ: ശ്യാമള. മകൻ: ഡോ. രാജേഷ്. മരുമകൾ: ഡോ. മിനി.