കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് ഭ്രമാത്മകമായ കഥകളാണ് നാട്ടിൽ പ്രചരിച്ചത്. പൊലീസിന്റെ സംശയങ്ങളെപ്പോലും വെല്ലുന്ന കഥകൾ ചില വിരുതന്മാർ സൃഷ്ടിക്കുകയായിരുന്നു. കൂടുതൽ കഥകളും കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചായിരുന്നു. അത്തരം കഥകളിൽ ചിലത്.
കുട്ടിയുടെ പിതാവുമായുള്ള സ്വത്ത് തർക്കത്തിൽ നാട്ടിലെ ബന്ധുക്കൾ നൽകിയ ക്വട്ടേഷൻ
കുട്ടിയുടെ അച്ഛൻ പത്ത് ലക്ഷം രൂപ കൈമാറിയപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത്
സ്വത്ത് തർക്കത്തിൽ വിദേശത്തുള്ള ബന്ധു നൽകിയ ക്വട്ടേഷൻ
കുട്ടിയുടെ അച്ഛൻ അറിഞ്ഞുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകൽ
നോട്ട് നിരോധന സമയത്ത് ബിനാമി ഇടപാടിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകാത്തതിന്റെ വിരോധം
കുട്ടിയുടെ പിതാവിനോട് അവയവ മാഫിയയുടെ വിരോധം തീർക്കൽ
വിദേശത്ത് മെഡിക്കൽ പ്രൊഫഷനുള്ള ഒ.ഇ.ടി പരീക്ഷയിൽ ക്രമക്കേട് നടത്തുന്ന സംഘങ്ങളുടെ കുടിപ്പക