a
ബി.ജെ.പി ചടയമംഗലം മണ്ഡലം വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന ജന പഞ്ചായത്ത്‌ ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ :ബി.ജെ.പി ചടയമംഗലം മണ്ഡലം വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന ജന പഞ്ചായത്ത്‌ സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.കെ. ജ്യോതി ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു എൻ.ടി.യു ജില്ലാ സെക്രട്ടറി അർക്കന്നൂർ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കരിങ്ങന്നൂർ മനോജ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബൈജു , ചെറിയ വെളിനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ , പെരപ്പയം സുഭാഷ്, ആർ.രാജീവ് , മണ്ഡലം സെക്രട്ടറി ഗീതാ രാധാകൃഷ്ണൻ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയകുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് തുളസീധരൻ,കാളവയൽ വാർഡ് മെമ്പർ രമേശൻ,യുവ മോർച്ച ജില്ലാ സെക്രട്ടറി വിഷ്ണു അർക്കന്നൂർ,പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് വേണു,ആശാ റാണി,സീന രഞ്ജു എന്നിവർ സംസാരിച്ചു.