കൊല്ലം: പ്രതികളെ വിലങ്ങണിയിക്കാതെയും മുഖം മറച്ചും കൊണ്ടുവന്നത് ജനരോഷം ആളിക്കത്താൻ ഇടയായി. കുട്ടി പ്രതികൾക്കൊപ്പം ഏകദേശം ഒരു ദിവസം ഉണ്ടായിരുന്നതിനാൽ തിരിച്ചറിൽ പരേഡിന്റെ ആവശ്യമില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് എ.ഡി.ജി.പി മറുപടി പറഞ്ഞിട്ടും മൂന്ന് പ്രതികളുടെയും മുഖം മറച്ചതിന്റെ പൊരുൾ ആർക്കും പിടികിട്ടിയില്ല. ചെറിയ കേസുകളിൽ പോലും പ്രതികളെ വിലങ്ങണിയിക്കുമ്പോൾ കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയവർക്ക് പൊലീസ് നൽകിയ ഇളവിലും ജനങ്ങൾ രോഷം പ്രകടിപ്പിച്ചു.