photo
ജി.ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജി.കാർത്തികേയൻ പുരസ്കാരം അവാർഡ് ജേതാവ് ചുനക്കര ജനാർദ്ദനൻ നായർക്ക് ബിനോയ് വിശ്വം എം.പി നൽകുന്നു

കരുനാഗപ്പള്ളി: സ്വാതന്ത്യസമര സേനാനിയും മുൻ എം.എൽ.എയും ആയിരുന്ന ജി.കാർത്തികേയന്റെ 21-ാം ചരമ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ ജി.കാർത്തികേയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ 9ന് ജി.യുടെ സ്മൃതി മണ്ഡപത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പുഷ്പാർച്ചന നടത്തി. തുടർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ നാഷണൽ കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. ജി.കാർത്തികേയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 10 -ാം ജി പുരസ്കാരം അവാർഡ് ജേതാവ് ചുനക്കര ജനാർദ്ദനൻ നായർക്ക് ബിനോയ് വിശ്വം നൽകി. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ സെക്രട്ടറി സെയ്ദ്കുമാർ പ്രശസ്തി പത്ര പാരായണം നടത്തി. ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ ചവറ കെ.എസ്.പിള്ള, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ആർ.സോമൻപിള്ള, പാർട്ടി സെക്രട്ടറിമാരായ ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ,ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.രാധാമണി, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ഡോ.നിസാർ കാത്തുങ്ങൽ, നിസാർ മങ്ങാട്ട്, എ.കെ.അപ്പുക്കുട്ടൻ എന്നിവർ പ്രഭാഷണം നടത്തി. അഡ്വ. അനിൽ എസ്.കല്ലേലിഭാഗം സ്വാഗതവും കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

സി.പി.ഐ കരുനാഗപ്പള്ളി ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.ഷിഹാബ് അദ്ധ്യക്ഷനായി. അഡ്വ: എം.എസ്.താര, വിജയമ്മാലാലി, ജഗദ് ജീവൻലാലി, ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.