കൊല്ലം: തട്ടിക്കൊണ്ടുപോകൽ സംഘം സഹോദരന് കൈമാറാൻ ശ്രമിച്ച കത്തിന്റെ ഉള്ളടക്കമായി പൊലീസ് പറയുന്നത് സത്യമെങ്കിൽ പ്രതികൾ സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുടങ്ങിയേനെ.

പത്മകുമാറിന്റെ നമ്പരാണ് ഈ കത്തിൽ എഴുതിയിരുന്നതെന്നാണ് നിഗമനം. കത്ത് സഹോദരന് കൈമാറുന്നത് വിജയിച്ചിരുന്നെങ്കിൽ സംഭവമറിഞ്ഞെത്തുന്ന പൊലീസിന്റെ കൈകളിൽ ലഭിച്ചേനെ. ഫോൺ നമ്പരിൽ നിന്ന് പ്രതികളെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയും. പ്രതികൾ കുഞ്ഞിനെ പാർപ്പിച്ചത് സ്വന്തം വീട്ടിലാണ്. പ്രതികൾ വീട്ടിലെത്തിയതിന് പിന്നാലെ തന്നെ പൊലീസും അവിടെയെത്തും. പൊലീസ് ഭാഷ്യം സത്യമെങ്കിൽ കത്ത് കാറിൽ വീണത് കൊണ്ടാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിന് നാല് ദിവസം രക്ഷയായത്.