കടയ്ക്കൽ : കിഴക്കൻ മേഖലയിൽ എക്സൈസ് റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. 665 ലിറ്റർ കോടയും 50 ലിറ്റർ വാറ്റു ചാരായവും വാറ്റുപകരണങ്ങളും ഇരുചക്ര വാഹനവും പിടിച്ചെടുത്തു.
മാങ്കോട് വില്ലേജിൽ തെറ്റിമുക്ക് ദേശത്ത് അൻസാരി മൻസിലിൽ താമസിക്കുന്ന അൻസാരി(48)യെ അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച് ചാരായം നിർമ്മിച്ച് ജില്ലയുടെ കിഴക്കൻ മേഖലയിലും സമീപ ജില്ലയിലും സ്കൂട്ടറിൽ കൊണ്ട് പോയി വില്പന നടത്തുകയായിരുന്നു. ചടയമംഗലം റേഞ്ച് പ്രിവന്റീവ്ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പി.ഓമാരായ മോഹൻരാജ്, ജി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ,ഷൈജു, ശ്രേയസ് ഉമേഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി , റിമാൻഡ് ചെയ്തു.