photo
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിലെവിദ്യാർത്ഥികൾ മാർക്കറ്റ് ജംഗ്ഷനിൽ അവതരിപ്പിച്ച ബോധവത്കരണ പരിപാടി.

അഞ്ചൽ: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെ ബസ് സ്റ്റാൻഡ് മൈതാനിയിൽ ഫ്ളാഷ് മോബ്, മൈം തുടങ്ങിയവ അവതരിപ്പിച്ചു. പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ലീന അലക്സ്, അദ്ധ്യാപകരായ വത്സലകുമാരി, എസ്.ആശ തുടങ്ങിയവർ നേതൃത്വം നൽകി.