kanjav-
രുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ പള്ളിമുക്ക് കാനോസ - കോൺവെന്റ് സ്കൂൾ റോഡിന് പടിഞ്ഞാറ് വശം റോഡരികിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് ചെടികൾ

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ പള്ളിമുക്ക് കാനോസ - കോൺവെന്റ് സ്കൂൾ റോഡിന് പടിഞ്ഞാറ് വശം റോഡരികിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 38 ഉം 33ഉം സെന്റി മീറ്റർ നീളവുമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ രണ്ട് ചെടികളാണ് കണ്ടെടുത്തത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സജികുമാർ, എസ്.ആർ.ഷെറിൻരാജ്, ബി.സന്തോഷ്‌, പി.ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, അജയഘോഷ് എന്നിവർ പങ്കെടുത്തു.