കരുനാഗപ്പള്ളി: ഡിസംബർ 19ന് കരുനാഗപ്പള്ളി മണ്ഡലത്തിൽ നടക്കുന്ന നവകേരളസദസിന്റെ കരുനാഗപ്പള്ളി മണ്ഡലം സംഘാടക സമിതി ഓഫീസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ആർ.സോമൻപിള്ള അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, പി.ആർ.വസന്തൻ,പി.കെ ബാലചന്ദ്രൻ, റെജി ഫോട്ടോപാർക്ക്,തഹസിൽദാർ പി.ഷിബു, ഡെപ്യുട്ടി തഹസീൽദാർമാരായ എ.ആർ.അനീഷ്, എ.സാദത് എന്നിവർ പങ്കെടുത്തു.