
കൊല്ലം : ഭക്ഷ്യസാധനങ്ങളുടേയും മരുന്നുകളുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അവശകലാകാരന്മാരുടെ പെൻഷൻ 4,000 രൂപയാക്കണമെന്ന് പ്രതികരണം കലാ- സാംസ്കാരിക വേദി വാർഷികയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഉമയനല്ലൂർ തുളസീധരൻ റിപ്പോർട്ടും വരവ്, ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആർ.സുമിത്ര സ്വാഗതവും മധു കവിരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കോയിവിള രാമചന്ദ്രൻ (പ്രസിഡന്റ്), ആർ.സുമിത്ര, കെ.ബി. ഷഹാൽ, എം.ആർ. മോഹനൻ പിള്ള (വൈസ് പ്രസിഡന്റുമാർ), ഉമയനല്ലൂർ തുളസീധരൻ (ജനറൽ സെക്രട്ടറി), ബിന്ദുചന്ദ്രൻ, ചിത്രാസ് സോമൻ, ഡി.ബാബു (സെക്രട്ടറിമാർ), മധുകവിരാജ് (ട്രഷറർ), തങ്കം ജോസ്, മായാ ദാസ്, ഡോ.ടി.കെ.ബിജോയ്, അൻസാരി ബഷീർ, എം.ഒ. വസന്തകുമാരി, തറയിൽ കരുണാകരൻ, സജി മണക്കാട് (ഭരണസമിതി അംഗങ്ങൾ).