intuc-
നാഷണൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (നന്മ ഐ.എൻ.ടി​.യു.സി) ജില്ലാ കൺവെൻഷൻ ഡി​.സി.സി ഓഫീസിൽ ഐ.എൻ.ടി​.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നാഷണൽ നെറ്റ് വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (നന്മ ഐ.എൻ.ടി​.യു.സി) ജില്ലാ കൺവെൻഷൻ ഡി​.സി.സി ഓഫീസിൽ ഐ.എൻ.ടി​.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നോയൽ ജോർജ്, ഐ.എൻ.ടി​.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി.ശർമ്മ എന്നിവർ സംസാരിച്ചു നന്മ ഐ.എൻ.ടി​.യു.സി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സിദ്ദി​ഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു മാർട്ടിൻ, അരുൺ എന്നിവർ സംസാരി​ച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുധിൻ സുധാകർ നന്ദി പറഞ്ഞു. പുതിയ പ്രസിഡന്റായി ഷിബു ജോണിനെയും ജനറൽ സെക്രട്ടറിയായി ബിജുവിനെയും ട്രഷററായി ജാസ്മിനെയും തി​രഞ്ഞെടുത്തു.