1-
കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. പാലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തിന്റെ കൊടും ക്രൂരതകൾ മനുഷ്യ മനസാക്ഷിക്ക് താങ്ങാൻ കഴിയുന്നതല്ലെന്നും താത്കാലികമായി വെടി നിറുത്താൻ തീരുമാനിച്ച ഇസ്രായേലിന്റെ സമീപനം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്കളങ്കരായ പതിനായിരകണക്കിന് പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആണ് യുദ്ധക്കെടുതികൾ ഇല്ലായ്മ ചെയ്തത്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ജനതയാകെ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കട എം.എൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ്ബേയിൽ സമാപിച്ചു തുടർന്ന് നടന്ന യോഗത്തിൽ മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ. ജഗദമ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം.എസ്. താര സ്വാഗതം പറഞ്ഞു. കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി.വസന്തം മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആർ. രാജേന്ദ്രൻ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ, ലതാദേവി, ജി.ലാലു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.സാം കെ.ഡാനിയേൽ, കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി ബെഞ്ചമിൻ, ജോയിൻറ് സെക്രട്ടറി വിജയമ്മ ലാലി എന്നിവർ സംസാരിച്ചു. കൊല്ലം മണ്ഡലം സെക്രട്ടറി ചിന്ത എൽ.സജിത്ത് യോഗത്തിൽ നന്ദി പറഞ്ഞു.