പന്മന: മിടാപ്പള്ളി വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജല നിധി ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വെറ്റമുക്ക് സോമൻ,ചവറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പഞ്ചായത്ത് സെക്രട്ടറി, ജല നിധി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും എന്ന് അറിയിച്ചതിനാൽ ഉപരോധം അവസാനിപ്പിച്ചു.