ganesh-
പത്തനാപുരം മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന

പത്തനാപുരം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാനും ഓൺലൈൻ കുത്തകകളെ നിലക്ക് നിറുത്തുവാനും വ്യാപാര സമൂഹത്തിന്റെ കൂട്ടായ്മ അനിവാര്യമാണെന്ന് കെ.ബി.ഗണേഷ് കുമാർ എം.എൽ. എ അഭിപ്രായപ്പെട്ടു. പത്തനാപുരം മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന "നമ്മുടെ പട്ടണം ഒരു ഷോപ്പിംഗ് മാൾ "വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. സിനിമാ താരം അനുശ്രീ മുഖ്യാതിഥിയായിരുന്നു. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ജോജോ കെ.എബ്രഹാം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, ഹോർട്ടി കോർപ്പ് ചെയർമാൻ എസ്.വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, പ്രമുഖ ജ്യോത്സ്യനും വ്യാപാരോത്സവം ബ്രാന്റ് അംബാസിഡറുമായ ഹരി പത്തനാപുരം, അസോസിയേഷൻചീഫ് ഓർഗനൈസർ എസ് രഘുകുമാർ, രക്ഷാധികാരി എ.രാജൻ, ജനറൽ സെക്രട്ടറി ഹാജി എം.റഷീദ്, യൂത്ത് വിംഗ് കൺവീനർ എം. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.