കൊല്ലം: കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം തട്ടാമെന്ന കുബുദ്ധിയുടെ ഉറവിടം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒരു വർഷം മുമ്പ് പെട്ടെന്ന് പണം സംഘടിപ്പിക്കാനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ അനിതകുമാരിയാണ് പദ്ധതി മുന്നോട്ടുവച്ചതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.