കൊട്ടാരക്കര: റേഷൻ വ്യാപാരികൾക്കുള്ള ഒക്ടോബർ ,നവംബർ മാസത്തെ വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വേതനം ലഭിക്കുന്നതിലെ കാലതാമസം ഈ മേഖലയെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. വേതന കുടശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. ഇ-പോസ് തകരാർ മൂലം വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.ബിജു കൊട്ടാരക്കര, വി.അജിത്കുമാർ,

തൈക്കൽ സത്താർ, ശിവദാസ് വേലിക്കാട്, ജയപ്രകാശ്, സൈനുദ്ദീൻ, ഏലിയാസ് , നൗഷാദ് പറക്കാടൻ എന്നിവർ സംസാരിച്ചു.