 
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗവ.ആയുർവേദ ആശുപത്രിയുടെയും സി.എം.എസ് എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ചിറയ്ക്കുമേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.നിയാസ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ബെൻസി ആർ ദീന, മുഹ്സിൻ ആനയടി, സിബി തോമസ് എന്നിവർ സംസാരിച്ചു. ക്ലാസിനും ക്യാമ്പിനും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി നേതൃത്വം നൽകി.