കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ് പുലമൺ ജംഗ്ഷനിൽ ഫോർവേഡ് ബ്ളോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ , അറയ്ക്കൽ ബാലകൃഷ്ണപിള്ള, യു.ഡി.എഫ് ജില്ലാ സെക്രട്ടറി കുളക്കടരാജു , കെ.എസ്. വേണുഗോപാൽ, ബേബി പടിഞ്ഞാറ്റിൻകര, ജി.സോമശേഖരൻനായർ, എസ്. മണിമോഹനൻ നായർ, എം.എം. നസീർ, ജ്യോതികുമാർ ചാമക്കാല,എഴുകോൺ നാരായണൻ,ബ്രി ജേഷ് ഏബ്രഹാം,

പി.ഹരികുമാർ, ആർ.രാജശേഖരൻനായർ, ജയപ്രകാശ് നാരായണൻ,

റെജിമോൻ വർഗീസ്, മാത്യൂസ് ജോർജ്, അഹമ്മദ്ഷാ, സി.ആർ.നജീബ്,

രാധാ മോഹൻ, പ്രകാശ് മൈനാഗപ്പള്ളി, അഡ്വ. അലക്സ് മാത്യു എന്നിവർ സംസാരിച്ചു.