കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായത് ദമ്പതികളാണെന്ന് സ്ഥിരീകരിക്കുന്നതിൽ ടോം ആൻഡ് ജെറി കാർട്ടൂൺ തിരയലും നിർണായകമായി. സംഭവ ദിവസം രാത്രി ടോം ആൻഡ് ജെറി കാർട്ടൂൺ യുട്യൂബിൽ കണ്ടവരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അനുപമയുടെ മെയിൽ അഡ്രസ് ലഭിച്ചു.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ടോം ആൻഡ് ജെറി കാർട്ടൂൺ കാണിച്ചിരുന്നതായി കുട്ടി പറഞ്ഞിരുന്നു. കുട്ടി രാത്രിയിൽ കരയാതിരിക്കാൻ കാർട്ടൂൺ കാണിച്ചുവെന്ന് അനുപമയും അന്വേഷണ സംഘത്തോട് പറഞ്ഞു. ലാപ്‌ടോപ്പ് വിശദ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും.