കൊട്ടാരക്കര : മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടാത്തല പണയിൽ കുഴിവേലിൽ ഭാഗത്ത് രാജേശ്വരി(38)ക്കാണ് കഴുത്തിലും താടിയെല്ലിനും വെട്ടേറ്റത്. ഇന്നലെ രാത്രി ഒൻപതിനാണ് സംഭവം. ഭർത്താവ് ഷിജുവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ടൈൽസ് പണിക്കാരനായ ഷിജു സ്ഥിരമായി മദ്യപിക്കുന്നയാളാണ്. മുൻപും പലതവണ ഭാര്യയെ ഉപദ്രവിച്ചതിന് ഷിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊട്ടാരക്കരയിലെ വസ്ത്ര വില്പനശാലയിലെ ജീവനക്കാരിയാണ് രാജേശ്വരി.