കരുനാഗപ്പള്ളി: വ്യാപാരി വ്യവസായ സമിതി കെ.എസ്.പുരം സൗത്ത് യൂണിറ്റ് രൂപീകരണ കൺവെൻഷൻ സമിതി കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എം.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖലയിലെ തകർച്ചയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കുതിച്ചുചാട്ടവും എന്ന വിഷയത്തെക്കുറിച്ച് ഡോ.ബി.ആർ പ്രസാദ് ക്ലാസ് നയിച്ചു. ഏരിയ ട്രഷറർ ശിവൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം സബിത, ഏരിയ ജോയിൻ സെക്രട്ടറി ഓമനക്കുട്ടൻ തണൽ, ഏരിയാ കമ്മിറ്റി അംഗമായ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷാനവാസ് ബഷീർ (സെക്രട്ടറി), കെ.രവി (പ്രസിസന്റ്),
ജയപ്രകാശ് (ട്രഷറർ), ബിനു (ജോയിന്റ് സെക്രട്ടറി), സിന്ധു (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.