കൊട്ടാരക്കര: 18ന് കൊട്ടാരക്കരയിൽ എത്തിച്ചേരുന്ന നവകേരള സദസിന്റെ ഭാഗമായി കൊട്ടാരക്കര സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു. മുൻസിപ്പൽ ഗ്രൗണ്ടിൽ നടന്ന കവിയരങ്ങിൽ അരുൺകുമാർ അന്നൂർ,രാജൻ താന്നിക്കൽ, എൻ.സഹദേവൻ,ചാരു നിശാഗാന്ധി അജീഷ എസ്.ശശി, രാകേഷ് സത്യൻ, ശശിധരൻപിള്ള, ലതിക വിജയകുമാർ, ഷക്കീല അസീസ്, ജോർജ് ബേബി, ഉണ്ണി പുത്തൂർ, അമ്പലപ്പുറം ടി.രാമചന്ദ്രൻ, മംഗലം ബാബു, ധ്യാൻ വിശ്വാസ് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.