കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് റബർ ഉത്പാദക സംഘത്തിന്റെ പുതിയ ഓഫീസ് പൂവറ്റൂർ കിഴക്ക് ജിമ്മിന് സമീപമുള്ള കെട്ടിടത്തിൽ ആരംഭിച്ചു. സംഘം പ്രസിഡന്റും സഹ്യാദ്രി ഡയറക്ടറുമായ കലയപുരം എൻ.ശിവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം റബർ ബോർഡ് കൊട്ടാരക്കര റീജിയണൽ ഡെവലപ്മെന്റ് ഓഫീസർ ജൂസി പി.ജോർജ് ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ബാലചന്ദ്രൻപിള്ള,
വി.മാധവൻ, ഗീതാകുമാരി, രാജപ്പൻ ആചാരി, ജൈനമ്മ, ജോൺഫിലിപ്പ്, ചന്ദ്രശേഖരൻ പിള്ള, മോനിഷ, എന്നിവർ സംസാരിച്ചു. ആവർത്തന കൃഷി ചെയ്തിട്ടുള്ള കർഷകർ അവരു
ടടെ പേരു വിവരം ഉത്പ്പാദക സംഘത്തിൽ അറിയിക്കണമെന്നും കഴിഞ്ഞ വർഷം ആവർത്തന കൃഷി ചെയ്തിട്ടുള്ളവർ സബ്സിഡി ലഭിക്കുന്നതിനായി രജിസ്ട്രേഷൻ നടത്തണമെന്നും ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു.