കൊട്ടാരക്കര :കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ പള്ളിക്കൽ മുല്ലശ്ശേരിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കൽ കാഷ്യൂ ഫാക്ടറിക്ക് സമീപത്ത് പ്രവ‌ർത്തനം ആരംഭിക്കുന്ന മുല്ലശ്ശേരി ഫുഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് അഡ്വ.പി.ഐഷാപോറ്റി നിർവഹിക്കും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്,മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, എ.മന്മഥൻ നായർ, ഒ.ബിന്ദു, എ.ഷാജു, സി. മുകേഷ്, എൻ.ബേബി, താലൂക്ക് വ്യവസായ ഓഫീസർ കണ്ണനുണ്ണി, കെ.വി. സന്തോഷ് ബാബു ,എൻ. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിക്കും.