k

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹ പൂർവ കൗൺസിലിംഗ് യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. സജീവ് അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. ചിത്രാംഗദൻ, വി. പ്രശാന്ത്, പി. സോമരാജൻ, കെ. സുജയ് കുമാർ, ആർ.ഷാജി, ആർ. ഗാന്ധി, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.