balotsavam
കരീപ്ര പഞ്ചായത്ത് ലൈബ്രറി സമിതി ബാലോത്സവം കവി സജീവ് നെടുമൺകാവ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കരീപ്ര പഞ്ചായത്ത് ലൈബ്രറി സമിതി ബാലോത്സവം സംഘടിപ്പിച്ചു. നെടുമൺകാവ് വ്യാപാരിഭവനിൽ നടന്ന സമ്മേളനം കവി സജീവ് നെടുമൺകാവ് ഉദ്ഘാടനം ചെയ്തു.

നെടുമൺകാവ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ.ആദർശ് കുമാർ അദ്ധ്യക്ഷനായിരുന്നു. വാർഡംഗം സിന്ധു ഓമനക്കുട്ടൻ, വിശ്വൻ കുടിക്കോട് എന്നിവർ സംസാരിച്ചു. കരീപ്ര പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ എസ്.അശോകൻ സ്വാഗതവും മധു പരവൂർ നന്ദിയും പറഞ്ഞു.