പുനലൂർ: ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ കലയനാട് പബ്ലിക് ലൈബ്രറിയുടെ വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി.നൂറ് കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു. നഗരസഭ മുൻ ചെയർമാൻ കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
എസ്.രാജേന്ദ്രൻ നായർ, അഡ്വ.ജോൺ തോമസ് , ശിവരാജൻ, മൈതീൻ ബീവി, ആർട്ടിസ്റ്റ് കലയനാട്ബാബു ,അനിൽകുമാർ, റംലത്ത്, സുമംഗല എന്നിവർ നേതൃത്വം നൽകി.