കൊല്ലം: അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി ഭരണത്തിൽ വനിതകൾക്കും കുട്ടികൾക്കും സ്വൈര്യമായി ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. തൊഴിലാളികളുടെയും തൊഴിൽ സംരക്ഷണത്തിന്റെയും പേര് പറഞ്ഞുകൊണ്ട് അധികാരത്തിലെത്തിയ സർക്കാർ തൊഴിലാളി ദ്രോഹ നടപടികളാണ് സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി.ജി.ശർമ്മ അദ്ധ്യക്ഷയായി. ജില്ലയിലെ മുതിർന്ന മുൻ വനിതാ കോൺഗ്രസ് നേതാവ് അഡ്വ. ജമീല ഇബ്രാഹിമിനെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉപഹാരം നൽകി ആദരിച്ചു. ബിന്ദുകൃഷ്ണ, എസ്.എം.നസുറ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, ഐ.എൻ.ടി.യു.സി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ, ഷീജ തമ്പി എന്നിവർ സംസാരിച്ചു.