annayojana
അഘോരി സേവാ സംഘവും ഹിന്ദു സേവാ കേന്ദ്രവും സംയുകതമായി ഗുരുനാഥൻമുകളിൽ സംഘടിപ്പിച്ച അന്നപൂർണ യോജന ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കരീപ്ര ഇടയ്ക്കിടം ഗുരുനാഥൻ മുകളിൽ മണ്ഡലകാലത്തോടനുബന്ധിച്ച് അഘോരി സേവാ സംഘവും ഹിന്ദു സേവാ കേന്ദ്രവും സംയുകതമായി അന്നപൂർണ യോജന സംഘടിപ്പിച്ചു. ചടങ്ങിൽ 200 ഓളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. കേരള ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

സേവാ സംഘം സെക്രട്ടറി ഹർഷകുമാർ അദ്ധ്യക്ഷനായി. ഹിന്ദു സേവാ കേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി ശ്രീരാജ്.ആർ, കൊട്ടാരക്കര അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.മഞ്ജു, സംഘം ജോ.സെക്രട്ടറിമാരായ ആദർശ് ബൈജു, നന്ദു ഇടവഴിവിള , പ്രചാർ വിഭാഗ് അരവിന്ദ് എന്നിവർ സംസാരിച്ചു.