പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിലെ ശ്രീനാരായണീയർക്കായി ആരംഭിച്ച രണ്ടാമത് ശ്രീനാരായണ പഠന ക്ലാസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് രണ്ടാമത് പഠന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഠന കേന്ദ്രം കോ-ഓഡിനേറ്ററും യോഗം അസി.സെക്രട്ടറിയുമായ വനജ വിദ്യാധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ,പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റുമായ ലതിക രാജേന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പഠന കേന്ദ്ര ഡയറക്ടർ പ്രസാദ് കുമാർ ക്ലാസുകൾ നയിച്ചു.