കൊ​ല്ലം​:​ ​റോ​ട്ട​റി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഡി​സ്ട്രി​ക്ട് 3211​ന്റെ​ ​ഡി​സ്ട്രി​ക്ട് ​പ്രോ​ജ​ക്‌​ടാ​യ​ ​സ​ത്‌​രം​ഗി​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ഴു​കോ​ൺ​ ​റോ​ട്ട​റി​ ​ക്ല​ബി​ന്റെ​യും കു​ണ്ട​റ​ ​എ​ൽ.​എം.എ​സ് ​ബോ​യ്സ് ​ബ്രി​ഗേ​ഡ് ​ഹോ​സ്പി​റ്റ​ലി​ന്റെ​യും​ ​കേ​ര​ള​കൗ​മു​ദി​ ​കൊ​ല്ലം​ ​യൂ​ണി​റ്റി​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​മെ​ഗാ​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പ് ​സംഘടിപ്പിക്കുന്നു.​ 9​ന് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​വ​രെ​ ​എ​ഴു​കോ​ൺ​ ​അ​റു​പ​റ​ക്കോ​ണം​ ​ഗ​വ.​ ​ജൂ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​ഹൈ​സ്കൂ​ളി​ലാ​ണ് ​ക്യാ​മ്പ്. ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​പ​ൾ​മ​ണോ​ള​ജി ,​ ​ഒ​ഫ്‌ത്താൽ​ ​മോ​ള​ജി,​ ​ഇ.​എ​ൻ.​ടി,​ ​ബോ​ൺ​ഡെ​ൻ​സി​റ്റി​ ​എ​ന്നീ​ ​ചി​കി​ത്സ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ത്തെ​ 100​ ​പേ​ർ​ക്ക് ​സൗ​ജ​ന്യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താം.​ ​ഫോ​ൺ​:​ 9447093323,​ 9446963463,​ ​വാ​ട്ട്സ്ആ​പ്പ്​:​ 9495731636.