കൊല്ലം: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം സംഘടിപ്പിച്ച എന്റെ കേരളം ലഹരിമുക്ത കേരളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി ബഹൻജി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടർ മുകുന്ത് താക്കൂർ, കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ. പ്രദീപ് എന്നിവർ മുഖ്യാതിഥികളായി.
എന്റെ കേരളം ലഹരിമുക്ത കേരളം എന്ന വിഷയത്തിലുള്ള ലേഖന, പെയിന്റിംഗ് മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.