കരുനാഗപ്പള്ളി : ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ സംഘടിപ്പിച്ച കലാകായിക മേള സബ് ഇൻസ്പെക്ടർ ഷമീർ ഫ്ളാഗ് ഒഫ് ചെയ്തു. പൊതുസമ്മേളനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭിന്നശേഷി ദിന സന്ദേശങ്ങൾ കാൻവാസിൽ ജനപ്രതിനിധികളും കുട്ടികളും രേഖപ്പെടുത്തി. സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളുടെ ജേതാക്കൾക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.