abdul-salam-72

കൊല്ലം: മുതിര പറമ്പ് മുസ്ലീം ജമാ അത്ത് പ്രസിഡന്റും കർബല ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും പ്രമുഖ കോൺട്രാക്ടറുമായ ആശ്രാമം കായിക്കര മഹലിൽ ഹാജി കായിക്കര അബ്ദുൽ സലാം (72) നിര്യാതനായി.
കൊല്ലം തങ്കശേരി ഹാർബർ, അഴീക്കൽ ഷിപ്പിംഗ് ഹാർബർ, ബേപ്പൂർ ഹാർബർ തുടങ്ങി കേരളത്തിലെ പ്രമുഖ ഹാർബറുകൾ, മേൽപ്പാലങ്ങൾ, എയർപോർട്ട്, ദേശീയപാതകൾ തുടങ്ങിയവയുടെ നിർമ്മാണം നിർവഹിച്ച
കായിക്കര കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം ഫ്രൈഡേ ക്ലബ് എന്നിവയുടെ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് മുതിരപ്പറമ്പ് മുസ്ലിം ജമാ അത്ത് കബർസ്ഥാ​നിൽ. ഭാര്യ: ജുബൈരിയ. മക്കൾ: ഫാത്തിമ, ആമിന, ഐഷ, ഖദീജ. മരുമക്കൾ: നിയാസ് കായിക്കര, ആദിൽ, ഇർഫാൻ, ബിൻഷാദ്.