പോരുവഴി: എസ്.എൻ. ഡി .പി യോഗം കുന്നത്തൂർ യൂണിയനിലെ പള്ളിശ്ശേരിക്കൽ 6245 ാം നമ്പർ ആർ.ശങ്കർ സ്മാരക ശാഖയിൽ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി .ശിവരാമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ , യൂണിയൻ കമ്മിറ്റി അംഗം രതിഷ് എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് നയന പ്രിയ നന്ദി പറഞ്ഞു .