കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ പൊതു കളിസ്ഥലം സ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കരുനാഗപ്പള്ളി ഉപജില്ലയിലെ കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നതിനോ,കായികമേള നടത്തുന്നതിനോ സൗകര്യമില്ല. കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം ടി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജെ.പി.ജയലാൽ അദ്ധ്യക്ഷനായി. ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ഡി.ഡിക്സൺ, എ.എ.സമദ് , എൽ.എസ്.ജയകുമാർ , സ്വപ്ന എസ്. കുഴിത്തടത്തിൽ, സംസ്ഥാന കൗൺസിൽ അംഗം കെ.രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകുമാരൻപിള്ള ,എം.കെ.ലേഖകുമാരി , ആർ.രതീഷ് , റജി എസ്.തഴവ എന്നിവർ സംസാരിച്ചു. ഉപജില്ലാ വൈസ് പ്രസിഡന്റ് ഐ.ചിത്രലേഖ രക്തസാക്ഷി പ്രമേയവും ഉപജില്ല ജോയിന്റ് സെക്രട്ടറി ജിഷ്ണുരാജ് അനുശോചന പ്രമേയവും ജില്ലാ ട്രഷറർ വി.കെ.ആദർശ് കുമാർ സംഘടനാ റിപ്പോർട്ടും ഉപജില്ല സെക്രട്ടറി ഒ. അനീഷ് പ്രവർത്തന റിപ്പോർട്ടും ഉപജില്ലാ ട്രഷറർ ആർ.അശ്വതി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജെ.പി.ജയലാൽ (പ്രസിഡന്റ്), ഐ. ചിത്രലേഖ, എസ്.റെജി , വി.എൽ.കണ്ണൻ (വൈസ് പ്രസിഡന്റുമാർ ), അനീഷ് ( സെക്രട്ടറി), കെ. ജി. തമ്പുരാട്ടി ,ആർ.ജിഷ്ണുരാജ് രതീഷ് (ജോയിന്റ് സെക്രട്ടറിമാർ ,) ആർ .അശ്വതി (ട്രഷറർ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.