കൊല്ലം: കേരളകൗമുദിയുടെ നേതൃത്വത്തിൽ പത്രാധിപർ കെ.സുകുമാരൻ അനുസ്മരണവും മികച്ച ഏജന്റുമാർക്കുള്ള പത്രാധിപർ സ്മാരക അവാർഡ് ദാനവും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കോൺഫറൻസ് ഹാളിൽ നാളെ നടക്കും.
രാവിലെ 10ന് എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവും എസ്.എൻ.ഡി.പി യോഗം കരുനാപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ.സോമരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവും കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ പത്രാധിപർ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ എൻ.രാജേന്ദ്രൻ, കേരളകൗമുദി യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ നന്ദിയും പറയും.