pocso2


കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റിൽ. പരവൂർ നെടുങ്ങോലം കിഴക്കേവീട്ടിൽ പ്രമോദാണ് (38)പരവൂർ പൊലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കഴിഞ്ഞ ജൂലായിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയ കുട്ടിയെ പരിചയപ്പെടുകയും അശ്ലീല ദൃശ്യങ്ങൾ നിർബന്ധിച്ച് മൊബൈൽ ഫോണിൽ കാട്ടുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. കുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പരവൂർ പൊലീസ് ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത്ത്, വിജയകുമാർ, പ്രദീപ്, എസ്.സി.പി.ഒ ജിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.