കൊല്ലം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ എൻ.ഡി.എ മുന്നണിയുടെ ഉജ്ജ്വല വിജയത്തിന്റെ ഭാഗമായി നഗരത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി.
ഇന്നലെ വൈകിട്ട് 5ന് ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കടയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ മുന്നണിയുടെ വിജയം ജനങ്ങൾക്ക് മോദിയോടുള്ള വിശ്വാസത്തിന്റെ തെളിവാണ്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടെ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീകുമാർ, സെക്രട്ടറി ഷാലു കുളക്കട, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മാമ്പുഴ സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം ശൈലേന്ദ്ര ബാബു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഭിലാഷ്, മുണ്ടയ്ക്കൽ ബാലൻ, ഷൈൻ, യുവമോർച്ച ജില്ലാ സെക്രട്ടറി ഗോപകുമാർ, ജില്ലാ ട്രഷറർ അഭിജിത്ത്, ആശ്രാമം ഏരിയ പ്രസിഡന്റ് മനുലാൽ, കടപ്പാക്കട ഏരിയ പ്രസിഡന്റ് സനൽ, ആശ്രാമം ഏരിയ സെക്രട്ടറി ചിത്ര, വൈസ് പ്രസിഡന്റ് അനിൽകുമാർ, ഏരിയ പ്രഭാരി ജയിംസ്, മഹിളാമോർച്ച ഏരിയ പ്രസിഡന്റ് രഞ്ജിത, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.