amma
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താൻ രൂപീകരിച്ച കരുനാഗപ്പള്ളി പൊലീസ് ​​​​​​​സ്ക്വാഡിനെ അമ്മ മനസ് കൂട്ടായ്മ സ്റ്റേഷനിലെത്തി ആദരിക്കുന്നു

കരുനാഗപ്പള്ളി :ആറ് വയസുകാരിയെ തട്ടി കൊണ്ട് പോയവരെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കരുനാഗപ്പള്ളി പൊലീസ് സ്ക്വാഡിനെ അഭിനന്ദിക്കാൻ അമ്മമനസ് കൂട്ടായ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി .
പൊലീസ് ഇൻസ്പെക്ടർ വി.ബിജു, സബ് ഇൻസ്പെക്ടർ ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്കുമാർ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.
തൊടിയൂരിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ
തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്നവരെ മണിക്കൂറുകൾക്കകം
പിടികൂടിയതും സംഘമാണ്. അമ്മ മനസ് കൂട്ടായ്മ ഭാരവാഹികളായ മാരിയത്ത്, രാധാമണി ,മായാഉദയകുമാർ ,ശ്രീകല ക്ലാപ്പന, സരിതാ ബിജു, ശോഭന ക്ലാപ്പന , ശാന്തമ്മപാവുമ്പ , ഗീത കരുനാഗപ്പള്ളി, സാലിഹ സാലി, രശ്മി ക്ലാപ്പന, മഞ്ചുക്ലപ്പന ,
സോമഅജി, സോണിക്ലാപ്പന, നബീസത്ത് പാവുമ്പ എന്നിവർ പങ്കെടുത്തു.