rvsmhss
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രയാർ ആർ.വി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, എൻ.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ സന്ദേശറാലി

ഓച്ചിറ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പ്രയാർ ആർ.വി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം, എൻ.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സന്ദേശറാലി നടത്തി. പ്രയാർ സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ഓച്ചിറ ബസ് സ്റ്റാന്റിൽ സമാപിച്ചു. എൻ.സി.സി കേഡറ്റുകൾ അവതരിപ്പിച്ച എയ്ഡ്സിനെതിരെയുള്ള നാടകവും നാഷണൽ സർവീസ് സ്കീം യൂണിറ്റ് വോളണ്ടിയർമാർ അതരിപ്പിച്ച മൂകാഭിനയവും അരങ്ങേറി.
സ്കൂൾ പ്രിൻസിപ്പൽ ജി.ജയശ്രീ, പി.ടി.എ പ്രസിഡന്റ് കെ.ആർ.വത്സൻ, എൻ.സി.സി.എ.എൻ.ഒ വി.അഞ്ജലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മീര ശ്രീകുമാർ, ഹയർ സെക്കൻഡറി അദ്ധ്യാപകരായ ഷീജ കെ.കുര്യൻ, കിരൺ അരവിന്ദ്, ലക്ഷ്മി, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.അബ്ദുൾ വാഹിദ്, എം.കെ.വിനീത് കുമാർ, ജി.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.